കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം തടഞ്ഞു. അയ്യപ്പജ്യോതി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കാലിക്കടവിലും സമാനമായ സംഭവം നടന്നു. മാവുങ്കാലില്‍ നിന്നെത്തിയ ഭക്തരുടെ വാഹനം തകര്‍ത്തു.
വെള്ളൂരില്‍ ബോംബെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായും വിവരമുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു. അതേസമയം പാര്‍ട്ടിഗ്രാമങ്ങളിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് സി.പി.എമ്മിനെ ചൊടിപ്പിച്ചുവെന്ന് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പ്രതികരിച്ചു.
മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ വൈകുന്നേരം 6 മുതല്‍ 6.30 വരെ 97 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ബി.ജെ.പി പിന്തുണയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്