അയോധ്യ: പുനഃപരിശോധന ഹർജി ഡിസംബർ 9ന് മുൻപ്: മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യ: പുനഃപരിശോധന ഹർജി ഡിസംബർ 9ന് മുൻപ്: മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​

ബാബറി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഡിസംബർ 9ന് മുൻപായി പുനഃപരിശോധന ഹർജി നൽകുമെന്ന് അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്​. പുനഃപരിശോധന ഹർജി നൽകേണ്ടെന്ന സുന്നി വഖഫ് ബോർഡിന്‍റെ തീരുമാനം ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോർഡ് വ്യക്തമാക്കി. അഞ്ച് മു​സ്​​ലിം കക്ഷികളാണ് പുനഃപരിശോധനാ ഹര്‍ജി നൽകുന്നത്.

പള്ളി പണിയാൻ അയോധ്യ​യിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമിയെന്ന സുപ്രീംകോടതി വാഗ്​ദാനം തള്ളുകയും ചെയ്​തിരുന്നു. എന്നാൽ, പുനഃപരിശോധന ഹർജി നൽകേണ്ടെന്നാണ്​ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറി​​ന്‍റെ നിയന്ത്രണത്തിലുള്ള സുന്നി സെൻട്രൽ വഖഫ്​ ബോർഡ്​ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഭൂമിക്ക്​ പകരമായി കോടതി നിർദേശിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ യോഗത്തിന് തീരുമാനത്തിലെത്താനായിരുന്നില്ല.

ബാബരി മസ്​ജിദ്​ നിലനിന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്നായിരുന്നു സുപ്രീംകോടതി വിധി. പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി സുന്നി വഖഫ്​ ബോർഡിന്​ നൽകണമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്​ കേ​ന്ദ്രസർക്കാറിന്​ നിർദേശം നൽകിയിരുന്നു.

0Shares