ദില്ലി: അയോധ്യ കേസ് ജനുവരി 29 ലേക്ക് മാറ്റി. 29 ന് മുമ്പ് എല്ലാ രേഖകളും ഹജരാകാൻ കോടതി നിർദേശിച്ചു. അതേസമയം വാദം കേൾകുന്നതിൽനിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു.യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു ലളിത് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരായിട്ടുണ്ടെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് പിന്മാറ്റം.
അയോധ്യ കേസ് ജനുവരി 29 ലേക്ക് മാറ്റി; വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി