അയോധ്യ കേസിൽ വിധി പ്രസ്താവം തുടങ്ങി; തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം ഉണ്ടാകില്ല; കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം

  • Post category:news
  • Reading time:2 mins read
You are currently viewing അയോധ്യ കേസിൽ വിധി പ്രസ്താവം തുടങ്ങി; തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം ഉണ്ടാകില്ല; കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം

അയോധ്യ കേസിൽ വിധി പ്രസ്താവം തുടങ്ങി. ഷിയാ വിഭാഗത്തിന്‍റെ ഹർ‍ജി ഏകകണ്ഠമായി തള്ളിക്കൊണ്ടാണ് കോടതിയിൽ വിധി പ്രസ്താവം തുടങ്ങിയത്.ഒരാളുടെ വിശ്വാസം മറ്റൊരാളെ ബാധിക്കരുത് . മുപ്പതു മിനിറ്റിനകം വിധി പ്രസ്താവം തീരുമെന്നും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ കോടതിയിൽ അറിയിച്ചു. ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഉടമസ്ഥതാവകാശം സംബന്ധിച്ച അവകാശമാണ് തള്ളിയത്. സുന്നികള്‍ക്കും ഷിയാകള്‍ക്കുമാണ് അവകാശമെന്നായിരുന്നു വാദം.

തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതി വിധി. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും കോടതി നിരീക്ഷിക്കുന്നു.

വിധിക്കാധാരം ദൈവശാസ്ത്രമല്ല, ചരിത്ര വസ്തുതയാണ് അടിസ്ഥാനം. കോടതിക്ക് തുല്യത കാക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല എന്നു തന്നെയാണ് റിപ്പോര്‍ട്ട്. പുരാവസ്തു രേഖകള്‍ തള്ളികളയാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു.

രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന ആരംഭിച്ചത്.

അവധിദിനമായ ഇന്ന് കീഴ‌്‌വഴക്കം തെറ്റിച്ചാണ് കോടതി അയോധ്യകേസിൽ ഈ ചരിത്ര വിധി പ്രസ്താവിക്കുന്നത്. നാൽപതു ദിവസം നീണ്ട മാരത്തൺ വാദത്തിന് ശേഷമാണ് ഭരണഘടനാ ബെഞ്ച് അന്തിമവിധി.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്‌ലീങ്ങൾക്കും സന്യാസ സമൂഹമായ നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്ന് 2010ൽ അലഹാബാദ് ഹൈക്കോടതിയുടെ ലേക്‌നോ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരായ 14 ഹർജികളിലാണ് ഇന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

#LiveUpdates

11:07am: രാമജന്മഭൂമിക്ക് നിയമവ്യക്തിത്വമില്ല. അതേസമയം, രാമജന്മഭൂമി എന്ന വിശ്വാസത്തെ കോടതി അംഗീകരിച്ചു.

11:01am: അയോധ്യയിൽ ബാബറി മസ്ജിദിനു താഴെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. രാമന്‍റെ ജന്മഭൂമി എന്ന വിശ്വാസത്തിലാണ് ആരാധന നടത്തിയിരുന്നതെന്നും കോടതി.

10:55am:  രാമൻ ജനിച്ചത് അയോധ്യയിലാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിൽ സംശയമില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീംകോടതി വിധി അട്ടിമറിച്ചു കൊണ്ടാണെന്ന് കോടതിയുടെ വിമര്‍ശനം. ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി. രാമ വിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധനടപടി.

10:52am: ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്‌ലാമിക രീതിയിലുള്ള കെട്ടിടത്തിന്റേതല്ലെന്ന് സുപ്രീം കോടതി. മസ്‌ജിദിന് മുൻപ് അവിടെ മറ്റൊരു കെട്ടിടമുണ്ടായിരുന്നു എന്ന പുരാവസ്തു ഗവേഷകരുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്ന രീതിയിലാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. എന്നാൽ, അതൊരു ക്ഷേത്രമായിരുന്നു എന്ന് ഉറപ്പില്ലെന്നും കോടതി.

11:12am: ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവര്‍ക്ക് ഭൂമി കൈമാറണം. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണം. മുസ്‌ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണം.

0Shares