അയോധ്യയില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു; കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായില്ലെന്ന് റിപ്പോര്‍ട്ട്; ഇനിയെന്ത്?

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യയില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു; കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായില്ലെന്ന് റിപ്പോര്‍ട്ട്; ഇനിയെന്ത്?

അയോധ്യയില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേല്‍നോട്ടത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായില്ലെന്ന് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. മുന്‍ ജഡ്ജി ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീരവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി.മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്.

തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് അറിയിച്ചിരുന്നു. എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്.

മധ്യസ്ഥചര്‍ച്ചകള്‍ വേണ്ടെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും ഹിന്ദുമഹാസഭയുടെയും രാംലല്ലയുടെയും വാദം സുപ്രീംകോടതി തളളുകയായിരുന്നു. ഒരാഴ്ചയ്ക്കകം മധ്യസ്ഥചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്നും നാലാഴ്ചയാകുമ്പോള്‍ ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. മധ്യസ്ഥതയ്ക്കുളള സൗകര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

0Shares