റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഈ ആഗ്രഹത്തിനൊപ്പം നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഛത്തിസ്ഗഢില്‍ മാവോവാദം വളരാന്‍ കാരണവും കോണ്‍ഗ്രസാണ്.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും ഛത്തിസ്ഗഡില്‍ നടന്ന പരിപാടിക്കിടെ യോഗി ആരോപിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് പ്രധാന തടസം കോണ്‍ഗ്രസെന്ന് യോഗി ആദിത്യനാഥ്