അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു; ലോക്‌സഭയില്‍ അവതരിപ്പിച്ച് മോദി

  • Post category:news
  • Reading time:1 min read
You are currently viewing അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു; ലോക്‌സഭയില്‍ അവതരിപ്പിച്ച് മോദി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ്. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭ യോഗമാണ് തീരുമാനം എടുത്തത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന്‍റെ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടാവുമെന്നും അയോധ്യയിലെ മുഴുവന്‍ ഭൂമിയും ട്രസ്റ്റിന് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല തര്‍ക്ക ഭൂമിക്ക് ചുറ്റുമുള്ള സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയും ട്രസ്റ്റിന് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

0Shares