
മുംബൈ: ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മോഡി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗം. എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കവെയാണ് രാമക്ഷേത്ര നിര്‍മ്മാണം മോദിയെ ഒര്മ്മപ്പെടുത്തികൊണ്ടുള്ള സമ്നയുടെ മുഖപ്രസംഗം.

രാമക്ഷേത്രത്തെയും രാമരാജ്യത്തെയും പിന്തുണക്കുന്നവര്‍ നല്കിയ വിജയമാണ് തെരഞ്ഞെടുപ്പ് വിജയം. നൂറു കണക്കിന് കര്‍സേവകര്‍ രാമക്ഷേത്രത്തിന് ജീവന് അര്പ്പിട്ടിട്ടുണ്ട്. കര്‍സേവകരുടെ രക്തവും രക്തസാക്ഷിത്വവും വെറുതെയാവരുതെന്നാണ് ഈ സര്‍ക്കാരിന്റെ പ്രത്യയ ശാസ്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മോഡിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്. അതേസമയം, പ്രതിപക്ഷത്തെ രാവണനോടും വിഭീഷനോടും കംസനോടുമാണ് ഉപമിച്ചിരിക്കുന്നത്. ശിവസേനയുടെ വിജയിച്ച എം.പിമാര്‍ അയോദ്ധ്യ സന്ദര്‍ശിക്കുമെന്നും സാമ്ന പറയുന്നു.
