‘അമ്മ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ പണം പിന്‍വലിച്ചു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ ഹൈക്കോടതിയില്‍ അമ്മയുടെ പരാതി

  • Post category:news
  • Reading time:1 min read
You are currently viewing ‘അമ്മ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ പണം പിന്‍വലിച്ചു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ ഹൈക്കോടതിയില്‍ അമ്മയുടെ പരാതി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ. തന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ കണ്ഠരര് മോഹനര്‍ പണം പിന്‍വലിച്ചെന്നാണ് ക്കെതിരെ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

ബാങ്കില്‍ പോകുവാന്‍ സഞ്ചരിക്കാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്.

വൃദ്ധമാതാവിന്‍റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

0Shares