ചൈന: ഉറങ്ങുന്ന അമ്മയുടെ തല കമ്പിയില്‍ തട്ടാതിരിക്കാന്‍ സ്വന്തം കൈവച്ച് നില്‍ക്കുന്ന ആറു വയസ്സുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ട് കൈകളിലുമായി ബാഗുമേന്തിയാണ് അമ്മയ്ക്ക് തലയിണയായി ഈ മകന്‍ നില്‍ക്കുന്നത്. ചൈനയിലെ ചെഗഡു സബ്വേയില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

മറ്റൊരു സ്ത്രീക്ക് സീറ്റൊഴിഞ്ഞ് കൊടുത്താണ് അവന്‍ ട്രെയിനില്‍ അമ്മയുടെ ഉറക്കത്തിന് കാവലായി നില്‍ക്കുന്നത്. ഒരു ചെറിയ കുട്ടിക്ക് തന്റെ അമ്മയോടുള്ള കരുതല്‍ കണ്ട് അത്ഭുതത്തോടെയാണ് ലോകം ഈ ചിത്രത്തിലേക്ക് നോക്കുന്നത്. ഒപ്പം അവന്റെ മാതൃസ്‌നേഹത്തിനെ അഭിനന്ദിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല.