അമ്മയുടെ സ്നേഹം അധികമായിപ്പോയി; അബുദാബിയിലെത്തിയ പാക് പൗരന് കിട്ടിയത് എട്ടിൻ്റെ  പണി

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ സ്നേഹം അധികമായിപ്പോയി; അബുദാബിയിലെത്തിയ പാക് പൗരന് കിട്ടിയത് എട്ടിൻ്റെ  പണി

അബുദാബി: നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ അമ്മ സ്നേഹത്തോടെ പൊതിഞ്ഞ് നല്‍കിയ സമ്മാനം യുവാവിന് നല്‍കിയത് എട്ടിൻ്റെ  പണി. അശ്രദ്ധ മൂലം ഒരു വര്‍ഷത്തെ തടവാണ് യുവാവിന് കിട്ടിയത്. ലഗേജില്‍ ഹാഷിഷുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പാക് പൗരന്‍ യു.എ.ഇ പോലീസിന്റെ പിടിയിലാകുന്നത്. അബുദാബിയിലെ കസ്റ്റംസ് പരിശോധനയില്‍ ലഗേജില്‍ സൂക്ഷിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും കുറഞ്ഞ അളവിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. യു.എ.ഇ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം.അമ്മയുടെ അശ്രദ്ധ മൂലം സംഭവിച്ച അബദ്ധമാണെന്ന വാദം കേട്ട കോടതി ഒരു വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. നാട്ടില്‍ ഹാഷിഷ് ഉപയോഗം പ്രശ്നമായിരുന്നില്ല. മാത്രമല്ല മകന് ഈ ശീലമുള്ളതിനാല്‍ അമ്മ ഒരു പൊതി മകന് പാക്ക് ചെയ്യുകയായിരുന്നു. യു.എ.ഇയിലെ നിയമം അമ്മയ്ക്ക് അറിവില്ലായിരുന്നു. അവധിക്ക് ശേഷം ജോലിക്കായി അബുദാബിയിലെത്തുകയായിരുന്നു യുവാവ്. കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചു. ഒപ്പം സ്വന്തം രാജ്യത്തേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടു.

0Shares