അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ പത്താം നാള്‍ മരണത്തിന് കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ പത്താം നാള്‍  മരണത്തിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും നിലച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കഴിഞ്ഞ പത്ത് ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇളയ സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. മുതിര്‍ന്ന കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തല ശക്തിയായി ഇടിച്ചാണ് തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിരുന്നു. മാത്രമല്ല, വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

0Shares