
പത്തൊമ്പത് വയസ്സുള്ള മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച് ഒടുവിൽ കൊലപ്പെടുത്തിയ അച്ഛൻ പോലീസ് പിടിയിലായി.മൂത്ത മകളുടെ പരാതിയിൽ ആണ് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ജയ് പ്രകാശ് ഗുപ്ത എന്നയാൾ പിടിയിലായത്. രക്ഷാബന്ധൻ ദിനത്തിൽ തന്നെ കാണാൻ സഹോദരി എത്താത്തതിനെ തുടർന്നു പെൺകുട്ടിയുടെ മൂത്തസഹോദരി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 26 ന് പീഡനശ്രമം ചെറുത്തത്തിനെ തുടർന്നു കഴുത്തറുത്ത് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗുപ്ത സമ്മതിച്ചു.

ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടിയുടെ ശിരസ് മറവ് ചെയ്യുകയും ബാക്കി ഭാഗങ്ങൾ വിജനപ്രദേശങ്ങളിൽ എറിഞ്ഞു കളയുകയുമായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു.പെൺകുട്ടികളുടെ അമ്മ പതിനഞ്ചു വർഷം മുൻപ് മരിച്ച് പോയതാണ്.
അതിനു ശേഷമാണു കുട്ടികളുടെ ദുരിതം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല തവണ ഇയാൾ മകളെ പീഡിപ്പിച്ചു. ഒടുവിൽ പീഡനം തടയാൻ ശ്രമിച്ച മകളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ജയ്പ്രകാശ് ഗുപ്തയ്ക്കെതിരെ കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു.
