അമ്മയുടെ പേരില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക നഷ്ടമാകരുത്; അമ്മ മരിച്ച വിവരം പുറംലോകമറിയാതെ മൃതദേഹം ഫ്രീസറില്‍ മകന്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം; കേട് വരാതിരിക്കാന്‍ കെമിക്കലുകള്‍ ഉപയോഗിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ പേരില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക നഷ്ടമാകരുത്; അമ്മ മരിച്ച വിവരം പുറംലോകമറിയാതെ മൃതദേഹം ഫ്രീസറില്‍ മകന്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം; കേട് വരാതിരിക്കാന്‍ കെമിക്കലുകള്‍ ഉപയോഗിച്ചു

കൊല്‍ക്കൊത്ത: അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ തുക ലഭിക്കാനായി അമ്മ മരിച്ച വിവരം പുറംലോകമറിയാതെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചു. മൂന്നു വര്‍ഷമാണ് മൃതദേഹം കെമിക്കലുകളുടെ സഹായത്തോടെ വീട്ടില്‍ സൂക്ഷിച്ചത്. പെന്‍ഷന്‍ തുക കിട്ടാന്‍ ഓരോ മാസവും അമ്മയുടെ വിരലടയാളം ചെക്കില്‍ പതിപ്പിച്ചാണ് മകന്‍ ട്രഷറിയില്‍ എത്തിയിരുന്നത്.

തുകല്‍ സംസ്‌കരിക്കുന്നതില്‍ വിദഗ്ധനായ സുവബ്രത മസുംദെര്‍ ആണ് അമ്മ ബിന മസുംദറിന്‍റെ മൃതദേഹം യാതൊരു കേടുപാടുമില്ലാതെ വീട്ടില്‍ സൂക്ഷിച്ചത്. എഫ്‌.സി.ഐ ഓഫീസര്‍ ആയി വിരമിച്ച ബിന മസുംദെര്‍ക്ക് മാസം 50,000 രൂപയോളം പെന്‍ഷനായി ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സുവബ്രതയാണ് ഈ പണം കൈപ്പറ്റിയിരുന്നത്. സുവബ്രതയുടെ 90കാരനായ പിതാവ് ഗോപാല്‍ ചന്ദ്ര മസുംദെര്‍ ഇത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അമ്മ പുനര്‍ജീവിക്കും എന്നു കരുതിയാണ് മകന്‍ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് ഈ വൃദ്ധന്‍ കരുതിയത്. അതേസമയം, ബിന മസുംദെര്‍ മരിച്ചതായി അറിഞ്ഞിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ മകന്‍ നടത്തിയെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സുവബ്രത മസുംദെര്‍ അയല്‍വാസികളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

0Shares