അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പത്ത് വയസുള്ള മകനെ ലൈംഗികചൂഷകര്‍ക്ക് വിറ്റ് കാശുണ്ടാക്കി; ദമ്പതികളെ തുറുങ്കിലടച്ച് നീതിപീഠം

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പത്ത് വയസുള്ള മകനെ ലൈംഗികചൂഷകര്‍ക്ക്  വിറ്റ് കാശുണ്ടാക്കി; ദമ്പതികളെ തുറുങ്കിലടച്ച് നീതിപീഠം

ജര്‍മനി: പ്രായപൂര്‍ത്തിയാകാത്ത മകനെ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലൈംഗികചൂഷകര്‍ക്ക് വിറ്റ മാതാപിതാക്കള്‍ക്ക് ജര്‍മന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഒന്‍പതുവയസുള്ള മകനെ ഡാര്‍ക് നെറ്റ് എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് മാതാവായ ബെറിന്‍ താഹയും(48) കുട്ടിയുടെ രണ്ടാനച്ഛനായ ക്രിസ്റ്റ്യന്‍ ലായിസും(39) ചേര്‍ന്ന് വിറ്റത്. ഇരുവരും കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് 12 വര്‍ഷം ജയിലില്‍ പാര്‍പ്പാക്കാനാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. തെക്കന്‍ ജര്‍മനിയിലെ ഫ്രീബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്ന എന്നീ കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയത്. 2015 മെയ് മാസത്തിനും 2017 ഓഗസ്റ്റ് മാസത്തിനും ഇടയില്‍ ജര്‍മനിയിലെ സ്റ്റൗഫെനിലുള്ള വീട്ടില്‍ വച്ചായിരുന്നു ബാലന്‍ പീഡനങ്ങള്‍ക്ക് ഇരയായിരുന്നത്. നിലവില്‍ ഫോസ്റ്റര്‍ കെയറില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യം നല്ല നിലയിലാണെന്നാണ് സ്റ്റേറ്റ് ലോയര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. രണ്ടാനച്ഛന്റെ മേലില്‍ ഇതിന് മുമ്പും കുട്ടികളെ പീഡിപ്പിച്ച കുറ്റം ചുമത്തപ്പെട്ടിരുന്നു. ഇവരുടെ ഇരയായ മകനും മറ്റൊരു പെണ്‍കുട്ടിക്കും നഷ്ടപരിഹാരമായി 38,000 പൗണ്ട് കോടതില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടു.

0Shares