പാലക്കാട് : അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരിയില്‍ വീട്ടില്‍ ജോസിന്റെ മകള്‍ അനിത (30), മകള്‍ ദിയ (9) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് നാട്ടുകാരെ കണ്ണീരിലാക്കികൊണ്ട് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും ദിയയുടെ മൃതദേഹം തൊട്ടടുത്ത മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്.

മറ്റുള്ളവർ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. പാലാ പൂഞ്ഞാര്‍ തോലതടം സ്വദേശി സുനീഷിന്റെ ഭാര്യയാണ് മരിച്ച അനിത. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന അനിത നാല് മാസം ഗര്‍ഭിണിയായിരിക്കെ ഒരു മാസം മുമ്ബാണ് നാട്ടിലെത്തിയത്. വള്ളിയോട് സെന്റ് ഫ്രാന്‍സീസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ദിയ. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വഷണം നടത്തിവരികയാണ്.