മഹാരാഷ്ട്ര: അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ കുറ്റകൃത്യം മറയ്ക്കാനായി കുട്ടിയുടെ മുത്തശ്ശി കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ നാസിക്കിലെ ജൗലക് വാനി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. നാസിക് സ്വദേശിയായ സച്ചിന്‍ ഷിന്‍ഡെ മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ അയാളുടെ അമ്മ അനസൂയ മകനെ രക്ഷിക്കുന്നതിനായി പേരക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡി.എസ.്പി ദേവദാസ് പാട്ടീല്‍ പറഞ്ഞു.

കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് ഇവര്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.ഷിന്‍ഡെയ്ക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളുടെ അമ്മക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്.