സിഡ്‌നി: കുട്ടികള്‍ക്ക് ഉച്ചയ്ക്ക് കഴിക്കാനായി സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണം വളരെ ശ്രദ്ധയോടെയാണ് അമ്മമാര്‍ തയ്യാറാക്കുക പതിവ്. എന്നാല്‍ അതിനിടയ്ക്ക് അശ്രദ്ധ വന്നാലോ?. അത്തരം ഒരു സംഭവമാണ് ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ അടുത്തിടെ ഉണ്ടായത്.
ഫ്രിഡ്ജില്‍ നിന്ന് ജ്യൂസ് ആണെന്നുകരുതി ഒരു അമ്മ തന്റെ അഞ്ചു വയസ്സുള്ള മകള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തയച്ചത് സ്മിര്‍നോഫ് വോഡ്ക!

സംഭവം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആകെ പുലിവാലായി. അവര്‍ വീട്ടിലേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം അമ്മ അറിയുന്നത്.ഇക്കാര്യം പിന്നീട് ആ അമ്മ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്!.