അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.

  • Post category:news
  • Reading time:1 min read
You are currently viewing അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണ പതക്കമാണ് കാണാതായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ നവരത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ്ണ പതക്കമാണ് കാണാതായത്.

കഴിഞ്ഞ വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ചു വെക്കുന്ന സമയത്താണ് തിരുവാഭരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. സ്വര്‍ണ്ണ പതക്കം കാണാനില്ലെന്ന വിവരം ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു. പോലീസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണ നടപടികള്‍ ആരംഭിച്ചു.

0Shares