അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് എന്ന ഗാനത്തിന് ശേഷം ധോണിയുടെ മകള്‍ ശിവ ‘കണി കാണും നേരം കമല നേത്രന്റെ’ എന്ന മലയാള കൃഷ്ണ ഭക്തി ഗാനവുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് എന്ന ഗാനത്തിന് ശേഷം ധോണിയുടെ മകള്‍ ശിവ ‘കണി കാണും നേരം കമല നേത്രന്റെ’ എന്ന മലയാള കൃഷ്ണ ഭക്തി ഗാനവുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നു

ഉണ്ണിക്കണ്ണനോടുള്ള സ്‌നേഹം പ്രകടിച്ച് അദ്വൈതം എന്ന ചിത്രലുള്ള അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് എന്ന ഗാനത്തിലൂടെ എല്ലാവരുടെ മനം കവര്‍ന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ കൊച്ചു സുന്ദരി സിവ വീണ്ടും എത്തിയിരിക്കുകയാണ് കണികാണും നേരമായി, ഇത്തവണ കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ് സിവ പാടിയിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ.

വന്‍ ആവേശത്തിലാണ് പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടിത്തീര്‍ത്ത്. സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കടുത്ത കൃഷ്ണ ഭക്തരായ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും താത്പര്യപ്രകാരമാണ് അവര്‍ കുഞ്ഞു സിവയെ കണ്ണന്റെ പാട്ട് പഠിപ്പിച്ചതെന്നും പറഞ്ഞ് കേട്ടിരുന്നു.ഉണ്ണി കണ്ണനെ പ്രകീര്‍ത്തിയ്ക്കുന്ന കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃതി രചിച്ചത് പൂന്താനമാണ്.

https://youtu.be/6csZaxq-6xA

0Shares