
മോസ്‌കോ: അമേരിക്കയും ഉത്തര കൊറിയയും നടത്തുന്ന പോർവിളികളെ പരിഹസിച്ച് റഷ്യ രംഗത്തെത്തി.ട്രംപും കിമ്മും നഴ്സറിക്കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി. ഉത്തര കൊറിയയെ മുച്ചൂടും മുടിക്കുമെന്ന് ട്രംപും പസഫിക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് സ്ഫോടനം നടത്തുമെന്ന് കിമ്മും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലോക രാജ്യങ്ങൾക്കിടയിൽ ആശങ്ക ഉണർത്തുമ്പോൾ ആണ് റഷ്യ ഇരുവരെയും പരിഹസിച്ചുകൊണ്ട് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഹൈഡ്രജൻബോംബ് വഹിക്കുന്ന മിസൈൽ ഉത്തര കൊറിയ തൊടുത്താൽ അമേരിക്ക അതു വെടിവച്ചിടും എന്നാണ് കരുതുന്നത്. പക്ഷേ, ജനവാസമേഖലയ്ക്കു സമീപത്തു നടത്താനാവില്ല. മിസൈൽ ഭേദിച്ചാൽ ഹൈഡ്രജൻബോംബ് പൊട്ടും. പൊട്ടാതെ മിസൈൽ തകർക്കാനുള്ള സാധ്യത പരിമിതമാണ്.
