വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ, പാക്കിസ്ഥാന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണെന്നും. മധ്യദൂര ക്രൂസ് മിസൈലുകളടക്കം പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്നും, ഇത് തെക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ലഷ്കറെ തയ്ബ അടക്കമുള്ളഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഈ ഭീകരരുടെ ലക്ഷ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത വര്‍ഷത്തോടുകൂടി ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നാണ് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയ്ക്ക് തന്നെ ഭീഷണി ആയേക്കാവുന്ന ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടിലുണ്ട്.