അമേരിക്കയെ തകര്‍ക്കാനുള്ള ആണവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, അതിന്റെ ബട്ടണ്‍ എന്റെ ഡസ്‌കിലുമുണ്ട്. ഇതു ഭീഷണിയല്ല, ഇതാണ് സത്യം’ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയെ തകര്‍ക്കാനുള്ള ആണവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, അതിന്റെ ബട്ടണ്‍ എന്റെ ഡസ്‌കിലുമുണ്ട്. ഇതു ഭീഷണിയല്ല, ഇതാണ് സത്യം’ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. യു.എസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യു.എസിനും അറിയാം. അതിനാല്‍ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുമ്പെടില്ല. യുഎസ് മുഴുവന്‍ തകര്‍ക്കാവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അതിന്റെ ബട്ടണ്‍ എന്റെ ഡസ്‌കിലുമുണ്ട്. ഇതു ഭീഷണിയല്ല. ഇതാണു യാഥാര്‍ഥ്യമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കി.

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങള്‍ കുറയ്ക്കണം. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുതുക്കണം. ചര്‍ച്ചയുടെ പാത തുറന്നിട്ടിരിക്കുകയാണെന്നും കിം വ്യക്തമാക്കി. അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെ വന്‍തോതിലുള്ള നിര്‍മ്മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളുവെന്നും കിം പറഞ്ഞു. അതേസമയം, ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു. ഒളിംപിക്‌സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. ഒളിംപിക്‌സ് വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

0Shares