അമേരിക്കയെ ചാരവും പുകയുമാക്കും, ജപ്പാനെ കടലില്‍ മുക്കും; ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തെ പിന്തുണച്ച അമേരിക്കയ്ക്കും ജപ്പാനുമെതിരെ ഉത്തരകൊറിയ

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയെ ചാരവും പുകയുമാക്കും, ജപ്പാനെ കടലില്‍ മുക്കും; ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തെ പിന്തുണച്ച അമേരിക്കയ്ക്കും ജപ്പാനുമെതിരെ ഉത്തരകൊറിയ


ഉത്തരകൊറിയ: കഴിഞ്ഞ ദിവസം തങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ ഉപരോധത്തെ പിന്തുണച്ചതിന്റെ പേരിൽ അമേരിക്കയ്ക്കും ജപ്പാനുമെതിരെ ഉത്തരകൊറിയയുടെ ഭീഷണി. അണ്വായുധം ഉപയോഗിച്ച് അമേരിക്കയെ ചാരവും പുകയുമാക്കി മാറ്റുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നുമാണ് ഉത്തരകൊറിയ ഭീഷണിമുഴക്കിയിരിക്കുന്നത്‌.

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ സമ്പന്ന രാഷ്ട്രങ്ങളുടെ കൈയിലെ ചട്ടുകമായി മാറിയതായി ആരോപിച്ച ഉത്തര കൊറിയ കൗണ്‍സില്‍ പിരിച്ചുവിടണമെന്നും ഇതോടൊപ്പം കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ സ്റ്റേറ്റ് ഏജന്‍സിയാണ് ഇന്ന് ഭീഷണിയുമായി രംഗത്തെത്തിയത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയത്.

0Shares