അമേരിക്കയില്‍ ഓണ്‍ലൈന്‍ ഗെയിം മല്‍സരത്തിനിടെ വെടിവെപ്പ്: നാലു മരണം

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയില്‍ ഓണ്‍ലൈന്‍ ഗെയിം മല്‍സരത്തിനിടെ വെടിവെപ്പ്: നാലു മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ജാക്‌സോണ്‍വില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ നടന്ന വീഡിയോ ഗയിം ടൂര്‍ണമെന്റിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24 കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ലി പോലീസ് അധികൃതര്‍ അറിയിച്ചു. ഗെയിം ടൂര്‍ണമെന്റ് നടന്നുവരവെ ഒരാളുടെ ശരീരത്തില്‍ തോക്കിന്റെ ലേസര്‍ പതിക്കുന്നത് കണ്ടുവെന്നും തൊട്ടുപിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

0Shares