വാഷിങ്ടണ്‍ : അമേരിക്കയിലെ ബാറില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. കന്‍സാസിലെ ബാറിലാണ് സംഭവം. 32 കാരനായ ശ്രീനിവാസ് കുചിബോട്ട്ല ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേു. അലോക് മഡാസനി, ഇയാന്‍ ഗ്രില്ലോട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തദ്ദേശിയരല്ലാത്ത ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. വംശീയാധിക്രമമാണ് കൊലപാതക കാരണം. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചതെന്നറിയുന്നു.

പ്രതി അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനെ പൊലീസ് അറസ്റ്റു ചെയ്തു. നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് പുരിന്‍ടന്‍. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.അമേരിക്കന്‍ സ്ഥാപനമായ ജി.പി.എസ് മേക്കര്‍ ഗാര്‍മിന്‍ എന്ന കമ്പനിയിലെ എഞ്ചിനീയര്‍മാരാണ് ആക്രമണത്തിനിരയായവര്‍. സംഭവത്തെ കുറിച്ച് എ.ഫ്.ബി.ഐയുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.