തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും തിരുവനന്തപുരത്ത് എത്തിയത്. ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 24ന് മടങ്ങിയെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരു ദിവസം മുന്‌പേ എത്തുകയായിരുന്നു.
ചികിത്സ പൂര്‍ത്തിയായതിന് ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍ മലയാളി സമൂഹത്തിന്റെ പരിപാടികളിലും പങ്കെടുത്തു. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് ലോകമെങ്ങുമുള്ള മലയാളി സമൂഹം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഒരു തവണ മാത്രമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്.
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി