അമേത്തിയില്‍ മുന്‍ സൈനിക ക്യാപ്റ്റനെ അക്രമികള്‍ അടിച്ചു കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing അമേത്തിയില്‍ മുന്‍ സൈനിക ക്യാപ്റ്റനെ അക്രമികള്‍ അടിച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ അറുപത്തിനാലുകാരനായ സൈനിക ക്യാപ്റ്റനെ അജ്ഞാതര്‍ അടിച്ചു കൊലപ്പെടുത്തി. അറുപത്തിനാലുകാരനായ അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി അമേത്തി ജില്ലയിലെ ഗോദിയാന്‍ കാ പൂര്‍വ ഗ്രാമത്തിലാണ് സംഭവം. ജില്ലയിലെ കമ്രൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമാനുള്ളയും ഭാര്യയും വീട്ടിലുള്ള സമയത്താണ് അക്രമികളെത്തിയത്.

തലയ്ക്കടിയേറ്റതിനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ അമാനുള്ള കൊല്ലപ്പെട്ടു. മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ബന്ധുക്കളൊന്നും ഇല്ലായിരുന്നുവെന്നും ഇദ്ദേഹത്തിന്‍റെ മകന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

0Shares