അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കുമെതിരെ മത്സരിച്ച സരിത നായർക്ക് ലഭിച്ചത് 53 വോട്ടുകൾ

  • Post category:news
  • Reading time:1 min read
You are currently viewing അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കുമെതിരെ മത്സരിച്ച സരിത നായർക്ക് ലഭിച്ചത് 53 വോട്ടുകൾ

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം മത്സരിച്ച സരിത നായർക്ക് 53 വോട്ടുകൾ ലഭിച്ചു. കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു അമേഠിയില്‍ സരിത മത്സരിക്കാൻ തീരുമാനിച്ചത്.

 

48 % വോട്ടുകൾ നേടി നിലവിൽ സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. മത്സരിച്ച് വിജയിക്കുകയല്ല തന്‍റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ ലക്ഷ്യമെന്ന് നേരത്തേ സരിത നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാനായിരുന്നു സരിതയുടെ നീക്കം. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു.

0Shares