അമൃത ടി.വി യിലെ “എന്റെ വാർത്ത” യുടെയും, “പണത്തിനു വേണ്ടി”അഞ്ച് മക്കളുടെ കരളലിയിക്കുന്ന കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന ബിന്ദു വിന്റേയും നാടകം പൊളിച്ചുകൊണ്ട് നാസര്‍ മനു എന്ന വ്യക്തി രംഗത്ത്

  • Post category:news
  • Reading time:2 mins read
You are currently viewing അമൃത ടി.വി യിലെ “എന്റെ വാർത്ത” യുടെയും, “പണത്തിനു വേണ്ടി”അഞ്ച് മക്കളുടെ കരളലിയിക്കുന്ന കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന ബിന്ദു വിന്റേയും നാടകം പൊളിച്ചുകൊണ്ട് നാസര്‍ മനു എന്ന വ്യക്തി രംഗത്ത്

മലപ്പുറം: അമൃത ടി.വി യിലെ “എന്റെ വാർത്ത” യുടെയും, “പണത്തിനു വേണ്ടി”അഞ്ച് മക്കളുടെ കരളലിയിക്കുന്ന കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന ബിന്ദു വിന്റേയും നാടകം പൊളിച്ചുകൊണ്ട് നാസര്‍ മനു എന്ന വ്യക്തി രംഗത്ത്. അഞ്ച് കുട്ടികളുമായി അന്തിയുറങ്ങാൻ പോലും സ്ഥലമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു അമ്മ നിലയിലാണ് ബിന്ദു വിനെയും അഞ്ച് കുട്ടികളെയും അമൃത ടി.വിയിലെ എന്റെ വാർത്ത എന്ന പരിപാടിയില്‍ അവതരിപ്പിച്ചത്.

തൃശൂർ കോടാലി സ്വദേശിനിയായിരുന്ന ബിന്ദു ആലുവ സ്വദേശിയായ ഹരിയെ പ്രണയിച്ച് വിവാഹം ചെയ്തതോടെ ബിന്ദുവിന് സ്വന്ത്ം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഒറ്റമകളായി വളർന്നതിനാൽ തനിക്ക് അഞ്ച് മക്കളെങ്കിലും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അഞ്ച് മക്കളുമായി ഒരു കടയും നടത്തി ജീവിച്ചുവരുന്നതിന് ഇടയിലാണ് ഭർത്താവിനെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഭർത്താവ് ജയിലിലായതിനെ തുടർന്ന അഞ്ച് മക്കളുമായി വളരെ ബുദ്ധിമുട്ടിയാണ് ബിന്ദു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ വാടക നൽകാൻ കഴിയാതെ വീട് ഒഴിയേണ്ടി വന്നു. പതിനാല് വയസുകാരി വൈശാഖ്, 9 വയസുകാരി ഹരിത, 7 വയസുള്ള കല്യാണി, നാല് വയസുള്ള കൃഷ്ണപ്രിയ, ഒന്നര വയസുകാരി മിത്ര എന്നിവരാണ് ബിന്ദുവിന്റെ മക്കൾ. പല ജോലികൾ ചെയ്‌തെങ്കിലും ഭക്ഷണ ചെലവിന് പോലും അത് തികഞ്ഞിരുന്നില്ല. ഇപ്പോളും അഭയം തേടിയുള്ള യാത്രയിലാണ് ബിന്ദുവും മക്കളും എന്ന് പരിപാടിയില്‍ പറഞ്ഞിരുന്നു.

ഈ പരിപാടി കണ്ട മലപ്പുറം സ്വദേശിയു൦ താജ്‌ മാർബിൾ വെട്ടിച്ചിറ കരിപ്പോൾ ഗ്രൂപ്പും മാനേജിങ് ഡയറക്ടറുമായ നാസ്സ൪ മാനു വീട് വെച്ച് നല്‍കാമെന്നും പട്ടിണി കിടക്കേണ്ടി വരികയും ചെയ്യില്ല എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. ശേഷം ബിന്ദുവിന്റെ ഭര്‍ത്താവിനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. അമൃത ടി വിയില്‍ പറഞ്ഞിരുന്നത് പോലെ ഭര്‍ത്താവ് മോഷണ കുറ്റത്തിന് ആയിരുന്നില്ല ജയിലില്‍ ആയത്. അയാളുടെ പേരില്‍ ഏഴോളം ക്രിമിനല്‍ കുറ്റങ്ങളും ഒരു കൊലപാതകകേസും ഉണ്ടെന്ന് അയാള്‍ തന്നോട് തുറന്നു പറഞ്ഞതായി നാസര്‍ മനു പറയുന്നു. മോഷണ മുതല്‍ സൂക്ഷിചിരുന്നത്ബിന്ദു തന്നെയായിരുന്നു.

താന്‍ ഉള്ള കാര്യങ്ങള്‍ അറിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബിന്ദു മാപ്പ് പറഞ്ഞു എന്നും ചാനല്‍കാരുടെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടിയില്‍ അഭിനയിച്ചതെന്നും ബിന്ദു വെളിപ്പെടുത്തി എന്ന് നാസര്‍ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു.

ഫേസ്ബുക്ക് ലൈവിലൂടെ നാസര്‍ മനു തുറന്നുപറഞ്ഞ കാര്യങ്ങള്‍ ഇവിടെ കേള്‍ക്കാം.

https://www.facebook.com/nazar.maanu/videos/555950118109857/

 

0Shares