
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ലെന്ന് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.എ.എസ്.യു). പൗരത്വ ഭേദഗതി നിയമം അസമിലെ ജനതയെ ബാധിക്കാതിരിക്കാതിരിക്കാനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അമിത് ഷാ നടത്തുന്നത്.

ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പ്രത്യേക കമ്മിറ്റിയുമായിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പായാലും അസമിന്‍റെ താല്‍പര്യങ്ങള്‍ 6ാം ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന വാദം. പക്ഷെ 6ാം ഉടമ്പടിയും സി.എ.എയും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ആസു അടക്കമുള്ള സംഘടനകള്‍ പ്രസ്താവിച്ചു കഴിഞ്ഞു.
