അമിത് ഷായുടെ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം; യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

  • Post category:news
  • Reading time:1 min read
You are currently viewing അമിത് ഷായുടെ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം; യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

അമിത് ഷായുടെ റാലിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ ഇന്നലെ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും സമീപത്തുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

യുവാക്കളെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് കണ്ട അമിത് ഷാ ഒടുവില്‍ നേരിട്ട് ഇടപെടുകയും യുവാക്കളെ പിടിച്ച് മാറ്റാന്‍ സുരക്ഷാ ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് കലാപം നടത്താന്‍ ശ്രമിക്കുന്നവരെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് പിന്നീട് നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ ആരോപിച്ചു.

പൗരത്വനിയമഭേദഗതിയെ തെറ്റായി വ്യാഖ്യാനിക്കാനാണ് കോണ്‍ഗ്രസും ആം ആദ്മിയും ശ്രമിക്കുന്നത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

0Shares