അമിത്ഷായ്ക്കും യോഗി ആദിത്യനാഥിനും ബംഗാളിൽ പ്രവേശനം നിഷേധിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു; മമതയെ ഒതുക്കാൻ മോദി കരുവാക്കിയത് സി.ബി.ഐയെ; ബംഗാളിൽ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ രാഷ്ട്രീയ നീക്കം രാജ്യം ഉറ്റുനോക്കുമ്പോൾ..

  • Post category:news
  • Reading time:1 min read
You are currently viewing അമിത്ഷായ്ക്കും യോഗി ആദിത്യനാഥിനും ബംഗാളിൽ പ്രവേശനം നിഷേധിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു; മമതയെ ഒതുക്കാൻ മോദി കരുവാക്കിയത് സി.ബി.ഐയെ; ബംഗാളിൽ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ രാഷ്ട്രീയ നീക്കം രാജ്യം ഉറ്റുനോക്കുമ്പോൾ..

ദില്ലി: ബംഗാളിൽ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ നാടകീയത തുടരുന്നു. വൈകിട്ട് ആറുമണിയോടെ കൊൽക്കത്ത കമ്മീഷണറുടെ വീടും ഓഫീസും അനതികൃതമായി റൈഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞതാണ് നാടകീയതക്ക് തുടക്കം. കേസിൻ്റെ ഭാഗമായി തെളിവ് ശേഖരിക്കുന്നതിനും കമ്മീഷണറെ ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് എത്തിയത് എന്നാണ് സി.ബി.ഐ യുടെ വിശതീകരണം. എന്നാൽ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനും റൈഡ് നടത്താനും നിയമം അനുശാസിക്കുന്ന യാഥരു മുൻകരുതൽ നടപടിയും സി.ബി.ഐ ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല എന്നാണ് വിവരം.

അതിനാലാണ് കൊൽക്കത്ത പോലീസ് സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തത്. വിവരം അറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി സ്ഥലത്തെത്തുകയും പോലീസ് നടപടി ന്യായികരിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു എന്നാണ് സി.ബി.ഐ രാത്രി പറഞ്ഞതെങ്കിലും മമത അത് നിഷേധിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലന്നും അവരെ വിട്ടയച്ചതായും പറഞ്ഞു.

കേന്ദ്രം വേട്ടയാടുകയാണ്. കാരണം കേന്ദ്രനിലപാടുകളെ ഞാൻ എതിർക്കുന്നത് അവർക്ക് ദഹിക്കുന്നില്ല. പോരാത്തതിന് വർഗീയ വിഷം വിതക്കുന്ന ബി.ജെ.പി നേതാക്കളെ ബംഗാളിൽ പ്രവേശനം നിഷേധിച്ചതും ചൊടിപ്പിച്ചുകാണും. അതിന് പകവീട്ടാൻ സി.ബി.ഐ ഉദ്യോഗസ്ഥരെ കരുക്കളാകുന്നു. ഞാൻ കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം നടത്തുകയാണെന്നും മമത പറഞ്ഞു. പിന്നാലെ കൊൽക്കത്തയിൽ സത്യാഗ്രഹമിരിക്കുകയും ചെയ്തു. സത്യാഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്. മറ്റു പ്രതിപക്ഷ പാർട്ടികളും പിന്തുണ അറിയിച്ചു.

ഇതോടെ കേന്ദ്രം വെട്ടിലായ അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇന്ന് കേസ് പരിഗണിച്ചില്ല. അതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാൾ ഗവർണറോട് വിശദീകരണം തേടി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. മമതയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തിയത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.

0Shares