അമിത്ഷായുടെ ‘ഹിന്ദി രാജ്യ’ത്തിനെതിരെ ദക്ഷിണേന്ത്യ; രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെയും സിദ്ധാരാമയ്യയും ഒവൈസിയും

  • Post category:news
  • Reading time:1 min read
You are currently viewing അമിത്ഷായുടെ ‘ഹിന്ദി രാജ്യ’ത്തിനെതിരെ ദക്ഷിണേന്ത്യ; രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെയും സിദ്ധാരാമയ്യയും ഒവൈസിയും

അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രെ ഡി.എം.കെയും സിദ്ധാരാമയ്യയും ഒവൈസിയും കുമാരസ്വാമിയും രം​ഗ​ത്ത്. വീ​ണ്ടും ഭാ​ഷാ സ​മ​ര​ത്തി​ന് ഒ​രു​ക്ക​മാ​ണെ​ന്ന് ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​നെ​തി​രെ ത​ങ്ങ​ൾ നി​ര​ന്ത​ര​സ​മ​ര​ത്തി​ലാ​ണ്. അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ട​ലു​ണ്ടാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണി​ത്. അ​ദ്ദേ​ഹം പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സ്റ്റാലിൻ ചോദിച്ചു.

അധികാരത്തിൽ എത്തിയത് മുതൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി ജെ പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന പാ​ർ​ട്ടി​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്. ഡി കുമാരസ്വാമി പ്രതികരിച്ചു.

ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള അവകാശം ആർട്ടിക്ക്ൾ 29 നൽകുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യ -എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ട്വിറ്ററിൽ പറഞ്ഞു.

രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കാ​ൻ ഹി​ന്ദി​ക്ക് ക​ഴി​യു​മെ​ന്നും ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ഒ​രു ഭാ​ഷ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ വാ​ദം. ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന.

0Shares