അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആകില്ല; ‘മഹാനടി’ സംവിധായകന്റെ ആവശ്യത്തെ നിരസിച്ച്‌ കീര്‍ത്തി സുരേഷ്

  • Post category:news
  • Reading time:1 min read
You are currently viewing അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആകില്ല; ‘മഹാനടി’ സംവിധായകന്റെ ആവശ്യത്തെ നിരസിച്ച്‌ കീര്‍ത്തി സുരേഷ്

തന്റെ കരിയറിലെ ഏറെ അഭിനയ പ്രാധാന്യമുളള വേഷമാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷിനെ തേടിയെത്തിയിരിക്കുന്നത്. തെലുങ്കിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തില്‍ നായികയായാണ് കീര്‍ത്തി എത്തുന്നത്. എന്നാല്‍ സംവിധാകന്‍ നാഗ് അശ്വിനും കീര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാവിത്രിയെ അവതരിപ്പിക്കുന്നതിനായി തടി കൂട്ടാന്‍ കീര്‍ത്തി തയാറായിരുന്നു. എന്നാല്‍ ഇനിയും തടി കൂട്ടണമെന്നാണ് സംവിധായകന്‍ പറയുന്നത്.


ഇതിനുമുന്‍പ് സൈസ് സീറോ എന്ന ചിത്രത്തിനായി തടി കൂട്ടിയ അനുഷ്ക ഷെട്ടിയുടെ അനുഭവം കേട്ടിട്ടുള്ള കീര്‍ത്തി പക്ഷേ സംവിധായകനോട് നോ പറഞ്ഞു. തടി കൂട്ടിയത് കുറയ്ക്കാനാകാത്തതിനാല്‍ ബാഹുബലി ഷൂട്ടിംഗില്‍ അനുഷ്ക പ്രയാസം അനുഭവിച്ചിരുന്നു. പിന്നീട് പ്രത്യേക ശസ്ത്രക്രിയയിലൂടെയും പരിചരണത്തിലൂടെയുമാണ് തടി കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. മഹാനടിയില്‍ ജെമിനി ഗണേശനായി അഭിനയിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

സായി മാധവ് തിരക്കഥയെഴുത്തുന്ന ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലാണ് അണിയിച്ചൊരുക്കുന്നത്. ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ല്‍ തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിത്യാ മേനോനെ ആദ്യം നായികയാകാന്‍ പരിഗണിച്ചിരുന്ന സംവിധായകന്‍ പിന്നീട് കീര്‍ത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു.

0Shares