അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍; ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് അരുക്കുറ്റിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

  • Post category:news
  • Reading time:1 min read
You are currently viewing അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍; ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് അരുക്കുറ്റിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍. മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ അറബിക് ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. ഒപ്പം മറ്റ് നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.ആലപ്പുഴ ജില്ലാ ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റായ മുഹമ്മദ് അരുക്കുറ്റി വടുതല സ്വദേശിയാണ്. കഴിഞ്ഞ ദിവസം പിടിയിലായ ആദിലിനെ ചോദ്യം ചെയ്തതിന്റെ പിന്നാലെയാണ് മുഖ്യ പ്രതി മുഹമ്മദും അറസ്റ്റിലായത്. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി

ഈ ആഴ്ചയിലെ ചോദ്യം

2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?

1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല

ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 21 നു ശനിയാഴ്ച രാത്രി 12 മണി. 22 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.

0Shares