അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികം; ചര്‍ച്ച വേണമെന്ന് ഗവര്‍ണര്‍; കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹം ഉള്ളവര്‍

  • Post category:news
  • Reading time:1 min read
You are currently viewing അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികം; ചര്‍ച്ച വേണമെന്ന് ഗവര്‍ണര്‍; കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹം ഉള്ളവര്‍

അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണം. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കുക എന്നത് തന്‍റെ കടമയാണെന്നും ഗവര്‍ണര്‍ പറയുന്നു. ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് ഗവര്‍ണറെ അറിയിക്കുക എന്നത് മുഖ്യമന്ത്രിയുടെ കടമയാണ്.

അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്‌നമല്ല. നിയമങ്ങള്‍ പാലിക്കാത്തതാണ് പ്രശ്‌നമെന്നും ആരിഫ് വ്യക്തമാക്കുന്നു. കേന്ദ്രവുമായുള്ള എന്ത് പ്രശ്‌നങ്ങളും അറിയിക്കാം. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിയിക്കണെമന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹം ഉള്ളവരാണെന്നും ഗവര്‍ണര്‍. പാരത്വത്തെക്കുറിച്ച് തീരുമാനം എടുക്കാനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമാണെന്നും ഗവര്‍ണര്‍  വ്യക്തമാക്കി.

0Shares