ബെയ്റൂട്ട്: സിറിയയില്‍ ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലായിരുന്ന ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെ അലെപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ബസുകള്‍ക്ക് സമീപം കാറിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്.
ഭീകരരാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് റിപ്പേര്‍ട്ട്. അലെപ്പോയുടെ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലേക്ക് പോകാന്‍ ആയിരക്കണക്കിനാളുകളാണ് ഫുവ, കാഫ്രയ പട്ടണങ്ങളില്‍ കാത്തുനില്‍ക്കുന്നത്. വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. 90 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിനെതിരെ രാജ്യാന്തര അന്വേഷണം വേണമെന്നും, സിറിയന്‍ സേനയ്ക്കെതിരെ വീണ്ടും ആക്രമണം പാടില്ലെന്നും റഷ്യ, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യ