അബ്ദുള്‍ നാസര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും

  • Post category:news
  • Reading time:1 min read
You are currently viewing അബ്ദുള്‍ നാസര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും

തിരുവനന്തപുരം: മാതാവിനെ സന്ദര്‍ശിക്കാനായി എത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. വൈകീട്ട് നാലിന് അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനക്കുശേഷമായിരിക്കും മടക്കം. മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാനായിരുന്നു ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ മഅ്ദനിക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്. മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അനുമതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മാതാവ് മരിച്ചത്.

0Shares