ദുബൈ: അബുദാബിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് നടുറോഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാല് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.നാസിം ടവറിന് സമീപത്തായിരുന്നു അത്യാഹിതമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം പൂര്‍ണ്ണമായും സ്തഭിച്ചു.

