അബുദാബിയില്‍ കൂട്ട വാഹനാപകടം; ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരുക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing അബുദാബിയില്‍ കൂട്ട വാഹനാപകടം; ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരുക്കേറ്റു

അബുദാബി: അബുദാബിയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു . അബുദാബി മുസഫ പാലത്തിനു മുമ്പായാണ് രാത്രിയില്‍ കൂട്ട വാഹനാപകടം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും പരുക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഒട്ടും സുരക്ഷിതമല്ലാതെ തിരക്കുപിടിച്ചുള്ള ഡ്രൈവിങ് രീതിയാണ് ഒരാളുടെ മരണത്തിനും അഞ്ചുപേരുടെ പരുക്കിനും ഇടയാക്കിയ കൂട്ടവാഹനാപകടങ്ങള്‍ക്കു കാരണമായതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ആക്സിഡെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുസല്ലം അല്‍ ജുനൈബി അറിയിച്ചു.

റോഡിലെ സ്പീഡ് ലിമിറ്റ് ഗൗനിക്കാതെ അമിതിവേഗത്തിലുള്ള സഞ്ചാരം, റോഡിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും മനസിലാക്കാതെയുള്ള ഡ്രൈവിങ്, മുന്‍പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ തൊട്ടുരുമ്മിയുള്ള ഡ്രൈവിങ് എന്നിവയാണ് കൂട്ട വാഹനാപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

0Shares