ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം ദൃഢമാക്കുന്നതിനായി പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയതായിരുന്നു ചന്ദു ബാബുലാല്‍ ചൗഹാനെന്ന സൈനികന്‍. രാഷ്ട്രീയ റൈഫില്‍സ് അംഗമായ ചൗഹാന്‍ ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള മെന്ദാറിലാണു പോസ്റ്റ് ചെയ്യപ്പെട്ടത്.

കഴിഞ്ഞ സെപ്തംബറിലാണ് ചൗഹാന്‍ അബന്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചു കടന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക് അധിനിവേശ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ജവാന്‍ പാകിസ്ഥാന്റെ പിടിയിലായത്. ജവാന്‍ അബദ്ധത്തില്‍ കടന്നതാണെന്നും മിന്നലാക്രമണം നടത്തിയ സംഘത്തിലെ ആളല്ലെന്നും അന്നു തന്നെ കരസേന പാകിസ്ഥാനെ അറിയിച്ചിരുന്നു. ചൗഹാനെ മോചിപ്പിക്കുന്ന കാര്യം പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.