അഫ്ഗാനിസ്താന്‍: അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാന്‍ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്.

എന്നാല്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.