അഫ്ഗാനിസ്ഥാനില്‍ 11 ഐ.എസ് ഭീകരര്‍ കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനിസ്ഥാനില്‍ 11 ഐ.എസ് ഭീകരര്‍ കീഴടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി. ജസ്വാന്‍ പ്രവിശ്യയിലെ ഷെബെര്‍ഖാനില്‍ വച്ചാണ് കീഴടങ്ങല്‍. ദര്‍സാബ് ജില്ലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരാണ് കീഴടങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഖുവാം അലി പറഞ്ഞു. താലിബാനും ഐ.എസും തമ്മില്‍ പോരാട്ടം നടക്കുന്ന മേഖലയാണ് ദര്‍സാബ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

0Shares