അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിലെ ബാക് പ്രവിശ്യയില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് റെഡ് ക്രോസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഹിമപാത്തതില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അഫാഗാനിസ്ഥാന്‍ ഐ.എസിന്റെ സജീവ കേന്ദ്രങ്ങളിലൊന്നാണ്. നേരത്തെ ജോസ്വാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ രണ്ട് രക്ഷാപ്രവര്‍ത്തകരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇനിയും തുടരുകയാണ്.
