കാബൂള്‍: അഫ്ഗാനിസ്താനിലെ പക്ടിയയില് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഗര്‍ദെസ് നഗരത്തില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പാര്‍ക്കിങ്ങ് ഏരിയയിലെത്തിയ അക്രമികളിലൊരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൂന്നുപേരും പാര്‍ക്കിങ്ങ് ഏരിയയിലേക്ക് വരികയായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.