അഫ്ഗാന്‍ വ്യോമതാവളത്തിനു നേരെ താലിബാന്‍ ആക്രമണം; 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാന്‍ വ്യോമതാവളത്തിനു നേരെ താലിബാന്‍ ആക്രമണം; 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു.

മസാരി ശഷരീഫ് (അഫ്ഗാനിസ്താന്‍):അഫ്ഗാനിസ്ഥാനില്‍ സൈനിക താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം സൈന്യത്തില്‍ നുഴഞ്ഞു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു.  മസാരി ഷെരീഫിലെ വ്യോമതാവളത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 5 പേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രാര്‍ഥനക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. രണ്ട് സൈനിക വാഹനങ്ങളിലായി മിലിട്ടറി ചെക്പോയന്റിലെത്തിയ അക്രമികള്‍ പരിക്കേറ്റ സൈനികരുമായാണെത്തിയിരിക്കുന്നതെന്നും കടന്നു പോകാന്‍ അനുവദിക്കണമെന്നും അറിയിച്ചു. അകത്തെത്തിയ ഉടനെ ഗ്രനേഡുകളും തോക്കുമുപയോഗിച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 50ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

0Shares