ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജയലളിതയുടെ വീഡിയോ പുറത്തു വിട്ടു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ആശുപത്രി കിടക്കയില്‍ വച്ച് ജ്യൂസ് കുടിക്കുന്നതയായുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. ടി.ടി.വി ദിനകരന്‍ വിഭാഗത്തിലെ വെട്രിവേല്‍ എന്നയാളാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടയുന്നത്. ബുധനാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
https://www.youtube.com/watch?v=T7_pUYxcCmA
ഇതിനിടെയാണ് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വീഡിയോ പുറത്തുവരുന്നത്. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്ന് അവകാശപ്പെട്ട് പലരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വീഡിയോ തെരഞ്ഞെടുപ്പിന് തിരിച്ചടി നേരിട്ടതായാണ് വിവരം. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എ അറുമുഖ സ്വാമി തലവനായ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. സി.ബി.ഐ ഉള്‍പ്പെടെ ഏത് അന്വേഷണ ഏജന്‍സിയ്ക്ക് മുമ്പാകെ ഹാജരാകാനും തെളിവുകള്‍ സമര്‍പ്പിക്കാനും തയ്യാറാണെന്ന് നേരത്തെ തന്നെ ടി.ടി.വി ദിനകരന്‍ വ്യക്തമാക്കിയിരുന്നു. ജയലളിത ചികിത്സയിലിരിക്കെ ശശികല പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറാനും ഒരുക്കമാണെന്നും ടി.ടി.വി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ടി.ടി.വി മത്സരിക്കുന്നത്.
