
ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ നല്കുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഇടപെടാന്‍ സാധിക്കില്ലന്ന് കോടതി വ്യക്തമാക്കി.

കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്കുന്നതില് ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ നിര്‍മാണം, ശേഖരണം, വിതരണം, വില്പന തുടങ്ങിയവയുടെ നിയന്ത്രണത്തിനുള്ളതാണു ഭക്ഷ്യ സുരക്ഷാ നിയമം. കുര്‍ബനായ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല,വിശ്വാസത്തിന്റെ ഭാഗമായാണെന്നു കോടതി വിലയിരുത്തി.
ആചാര, വിശ്വാസങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ സഭാധികൃതര്‍ തന്നെ തീരുമാനിക്കണമെന്നു കോടതി പറഞ്ഞു.മതസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. മതം അനുശാസിക്കുന്ന രീതിയില്‍ അത് അനുഷ്ഠിക്കുന്നത് അംഗങ്ങളുടെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
