അപേക്ഷ നല്‍കി പി.എസ്.സി പരീക്ഷയ്ക്ക് എത്താത്ത ഉദ്യോഗാര്‍ഥികള്‍ക്ക് എട്ടിന്റെ പണിവരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing അപേക്ഷ നല്‍കി പി.എസ്.സി പരീക്ഷയ്ക്ക് എത്താത്ത ഉദ്യോഗാര്‍ഥികള്‍ക്ക് എട്ടിന്റെ പണിവരുന്നു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ ഉദ്യോഗാര്‍ഥികള്‍ക്ക് എട്ടിന്റെ പണിവരുന്നു. കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന വരില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ച് പി.എസ്.സി ആലോചിക്കുന്നു. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍ നിന്നു വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥിക്കു പരീക്ഷ നടത്തുന്നതിനു പി.എസ്.സിക്ക് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. നിലവില്‍ ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കു പകുതി പോലും ഉദ്യോഗാര്‍ഥികള്‍ എത്താത്ത സാഹചര്യമാണുള്ളത്. പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരില്‍ നിന്നും നിശ്ചിത ഫീസ് വാങ്ങിയ ശേഷം പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് അതു തിരികെ നല്‍കുന്നതാണു പരിഗണനയിലുള്ള മറ്റൊരു മാര്‍ഗം. കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കു രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തുകയെന്ന പിഎസ്സിയുടെ പരിഷ്‌കാരം കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (കെഎഎസ്) പരീക്ഷയിലായിരിക്കും ആദ്യം നടപ്പാക്കുക. ഒബ്ജക്ടിവ് രീതിയിലുള്ള പ്രാഥമിക പരീക്ഷ പാസാകുന്നവര്‍ക്കായി വിവരണാത്മക പരീക്ഷ നടത്തും. തുടര്‍ന്ന് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എ.എസിലേക്കുള്ള റാങ്ക് പട്ടിക തയാറാക്കുക.

0Shares